സൂപ്പർ ഹീറോ ചന്ദ്രയും സണ്ണിയും 'ലോക' ക്യാരക്ടർ പോസ്റ്റർ

Wednesday 20 August 2025 6:16 AM IST

ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" യിലെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്. കല്യാണി പ്രിയദർശൻ, നസ്‌ലൻ , തമിഴ് താരം സാൻഡി, ചന്ദു സലിം കുമാർ. അരുൺ കുര്യൻ എന്നിവരുടെ പോസ്റ്ററുകളാണ് പുറത്തിറങ്ങിയത്. ഡൊമിനിക് അരുൺ ആണ് രചനയും സംവിധാനവും."ലോക" എന്ന് പേരുള്ള സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് "ചന്ദ്ര". സൂപ്പർഹീറോ "ചന്ദ്ര" എന്ന കഥാപാത്രമായാണ് കല്യാണി പ്രിയദർശൻ . "സണ്ണി" എന്നാണ് നസ്‌ലൻ കഥാപാത്രത്തിന്റെ പേര്.ഇൻസ്‌പെക്ടർ നാച്ചിയപ്പ ഗൗഡ എന്ന കഥാപാത്രമായാണ് തമിഴ് താരം സാൻഡി എത്തുന്നത്. വേണു ആയി ചന്ദുവും 'നൈജിൽ' ആയി അരുൺ കുര്യനും എത്തുന്നു.ശാന്തി ബാലചന്ദ്രൻ, ശരത് സഭ എന്നിവരാണ് മറ്റ് താരങ്ങൾ. ഒാണം റിലീസായി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും.ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം - ജേക്‌സ് ബിജോയ്, എഡിറ്റർ - ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ.

,