സണ്ണി ലിയോൺ നായികയാവുന്ന മലയാള ചിത്രം വിസ്റ്റാ വില്ലേജ്

Wednesday 20 August 2025 6:23 AM IST

. സണ്ണി ലിയോൺ നായികയായി ദേശീയ പുരസ്കാര ജേതാവ് പാമ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന് വിസ്റ്റാ വില്ലേജ്' എന്നു പേരിട്ടു. വയനാട് വൈത്തിരി വില്ലേജിൽ സണ്ണി ലിയോണിന്റെ സാന്നിദ്ധ്യത്തിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ ആണ് ടൈറ്റിൽ ലോഞ്ച്. കാസർകോടിന്റെ പശ്ചാത്തലത്തിൽ കുടുംബ ചിത്രമാണ് വിസ്റ്റാവില്ലേജ്. അനുശ്രീ, സുധീഷ്, ഡോ.റോണിഡേവിഡ്, ശ്രീകാന്ത് മുരളി, അശോകൻ, മണിയൻപിള്ള രാജു, കിച്ചു ടെല്ലസ്, വൃദ്ധി വിശാൽ, രേണുസൗന്ദർ, സ്മിനു സിജോ, രമ്യ സുരേഷ്, രാജേഷ് ശർമ്മ, വിജിലേഷ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ദേശീയ പുരസ്കാര ജേതാവ് നിഖിൽ.എസ്. പ്രവീൺ ആണ് ഛായാഗ്രഹണം , ചിത്രസംയോജനം ലിജോ പോൾ , സംഗീതം സതീഷ് രാമചന്ദ്രൻ, പശ്ചാത്തല സംഗീതം റോണി റാഫേൽ, പ്രൊഡക്ഷൻ കൺട്രോളർ റിയാസ് വയനാട്, മേക്കപ്പ് റഷീദ് അഹമ്മദ്‌, കല ത്യാഗു തവനൂർ ,വസ്ത്രാലങ്കാരം മഞ്ചുഷ രാധാകൃഷ്ണൻ,ബി.കെ.ഹരിനാരായണൻ ബി.ടി. അനിൽ കുമാർ, ബിനോയ് കൃഷ്ണൻ എന്നിവരാണ് ഗാനരചന, ഷഹബാസ് അമൻ, കപിൽ കപിലൻ, ലക്ഷ്മി, ഹരിചരൺ, ചിന്മയി ശ്രീപാദഎന്നിവരാണ്ആലാപനം. പി. ആർ. ഒ എം. കെ. ഷെജിൻ.