ഓപ്പൺ ഫ്രെയിം യുദ്ധവിരുദ്ധ ചലച്ചിത്ര മേള
Tuesday 19 August 2025 8:45 PM IST
പയ്യന്നൂർ : ഓപ്പൺ ഫ്രെയിം ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന യുദ്ധവിരുദ്ധ ചലച്ചിത്ര മേള കൈരളി മിനി ഓഡിറ്റോറിയത്തിൽ ആരംഭിച്ചു.ഡൽഹി ജവഹർലാൽ നെഹ്റു സർവ്വകലാശാല മുൻ പൊഫസറും പ്രഭാഷകനുമായ ഡോ.എ.കെ.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.ഇ.വി.രാമകൃഷ്ണൻ, പി. പ്രേമചന്ദ്രൻ, ആർ. നന്ദലാൽ സംസാരിച്ചു.റഷ്യൻ ചലച്ചിത്രമായ ദ ക്രൈയ്ൻസ് ആർ ഫ്ലൈയിംഗ് , ഗ്രീക്ക് യുദ്ധവിരുദ്ധ സിനിമയായ 'ഇസെഡ് " എന്നിവ പ്രദർശിപ്പിച്ചു.സമാപന ദിവസമായ ഇന്ന് ലബനൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നിർമ്മിച്ച വോൾട്ട്സ് വിത്ത് ബഷീർ എന്ന സിനിമ പ്രദർശിപ്പിക്കും.മലയാളം ഉപശീർഷകങ്ങളോടെയാണ് സിനിമകൾ പ്രദർശിപ്പിക്കുന്നത്.പ്രവേശനം സൗജന്യമാണ്.