റുഡ്സെറ്റിൽ ഫോട്ടോഗ്രാഫി ദിനാചരണം

Tuesday 19 August 2025 8:48 PM IST

തളിപ്പറമ്പ്: റുഡ്സെറ്റിൽ അന്താരാഷ്ട്ര ഫോട്ടോഗ്രാഫി ദിനം ആചരിച്ചു. കണ്ണൂർ പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് സി.സുനിൽ കുമാർ മുഖ്യാതിഥിയായിരുന്നു. ഫോട്ടോഗ്രാഫിദിനത്തിനോടനുബന്ധിച്ചു നടത്തിയ റൂഡ്സെറ്റ് ഫോട്ടോഗ്രാഫി മത്സരത്തിൽ ടി.വി. രാജേഷ് ( തളിപ്പറമ്പ് ) ഒന്നും ടി.സരിൻ ( എടക്കാട് ) രണ്ടും സ്ഥാനങ്ങൾ നേടി. സുനിൽ കുമാർ സമ്മാനങ്ങൾ വിതരണം ചെയ്തു. ഡയറക്ടർ സി.വി.ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.കാനറാ ബാങ്ക് തളിപ്പറമ്പ ശാഖാ സീനിയർ മാനേജർ പി.കെ.അവിനാഷ് സംരംഭത്വ വായ്പകളെക്കുറിച്ച് ക്ലാസ്സെടുത്തു. സീനിയർ പരിശീലകൻ അഭിലാഷ് നാരായണൻ സ്വാഗതവും സീനിയർ പരിശീലക സി. റോഷ്ണി നന്ദിയും പറഞ്ഞു.