മുസ്ലിംലീഗ് ലീഡേഴ്സ് മീറ്റ്
Tuesday 19 August 2025 8:58 PM IST
പയ്യന്നൂർ : മതസൗഹാർദ്ദവും സാഹോദര്യവും ഉയർത്തി പിടിച്ച പൂർവ്വികരായ നേതാക്കളുടെ മാതൃക പിന്തുടർന്ന് മുന്നോട്ടു പോകുവാൻ മുസ്ലിംലീഗ് പ്രവർത്തകർ ജാഗ്രത പുലർത്തണമെന്ന് നജീബ് കാന്തപുരം എം.എൽ.എ. പറഞ്ഞു. മുസ്ലിംലീഗ് രാമന്തളി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം .
എം.ടി.പി.അബ്ദുൽ ഹമീദ് ഹാജിയുടെ അദ്ധ്യക്ഷതയിൽ ജില്ല സെക്രട്ടറി കെ.ടി.സഹദുള്ള ഉദ്ഘാടനം ചെയ്തു. ദേശീയ അംഗീകാരം നേടിയ തൃക്കരിപ്പുർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവയെ യോഗത്തിൽ ആദരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം കുട്ടി തിരുവട്ടൂർ, മണ്ഡലം പ്രസിഡന്റ് കെ.കെ.അഷ്റഫ്, ഉസ്മാൻ കരപ്പാത്ത്, അലി പാലക്കോട്, കെ.സി.വി ജാഫർ, കക്കുളത്ത് അബ്ദുൽ ഖാദർ, പി.എം.ലത്തീഫ് അഡ്വ.പി.കെ.ശബീർ , കെ.സി ഖാദർ തുടങ്ങിയവർ പ്രസംഗിച്ചു. പി.പി.മുഹമ്മദലി സ്വാഗതം പറഞ്ഞു.