മേലാങ്കോട്ട് സ്ക്കൂളിൽ ക്രിയേറ്റീവ് കോർണർ
Tuesday 19 August 2025 9:00 PM IST
കാഞ്ഞങ്ങാട് : എസ്.എസ്.കെ അനുവദിച്ച അഞ്ചു ലക്ഷം ചിലവിട്ട് മേലാങ്കോട്ട് എ.സി.കണ്ണൻ നായർ സ്മാരക ഗവ: യുപി സ്കൂൾ കുട്ടികൾക്കായി ക്രിയേറ്റീവ് കോർണർ ഒരുക്കി.കൃഷി,ഇലക്‌ട്രിക്കൽ,പ്ലംബിംഗ്,കാർപെൻ്ററി തുടങ്ങിയ നിരവധി തൊഴിലുകൾ പരിശീലിക്കുന്നതിനുള്ള ഉപകരണങ്ങളാണ് ക്രിയേറ്റീവ് കോർണറിൽ ഉള്ളത്. അദ്ധ്യാപകരും കുട്ടികളും ചേർന്ന് ഒരുക്കിയ ക്രിയേറ്റീവ് കോർണർ, ഇ.ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അഡ്വ.പി.എൻ.വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഹൊസ്ദുർഗ് ബി.പി.സി സനൽകുമാർ വെള്ളുവ പദ്ധതി വിശദീകരണം നടത്തി.വികസന സമിതി ചെയർമാൻ അഡ്വ.പി.അപ്പുക്കുട്ടൻ, എം.രാഘവൻ, എ.ഇ.ഒ എം.സുരേന്ദ്രൻ, പി.ശ്രീകല, വി.അനുശ്രീ, പി.വി.നൈന എന്നിവർ സംസാരിച്ചു.സ്കൂൾ എച്ച്.എം കെ.വി.നാരായണൻ സ്വാഗതവും എസ്.ആർ.ജി കൺവീനർ കെ.വി.സൈജു നന്ദിയും പറഞ്ഞു.