അങ്കണവാടി ഉദ്ഘാടനം
Wednesday 20 August 2025 1:46 AM IST
കട്ടപ്പന: കല്ലുകുന്നിൽ പുതുതായി നിർമിച്ച സ്മാർട്ട് അങ്കണവാടിയുടെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. ഇതോടൊപ്പം കല്ലുകുന്ന് കുടിവെള്ള പദ്ധതിക്കായി വാട്ടർ ടാങ്ക് നിർമിക്കാൻ ഏറ്റെടുത്ത സ്ഥലവും തുകയും ഗുണഭോക്താവിന് കൈമാറി. അങ്കണൻവാടികളിൽ എത്തിച്ചേരുന്ന കുഞ്ഞുങ്ങളുടെ മാനസികവും ശാരീരികവുമായ വികസത്തിനും ശിശു സൗഹൃദപരമാക്കുന്നതിന്റെ ഭാഗമായാണ് സ്മാർട്ട് അങ്കണവാടികൾ ഒരുക്കുന്നത്. പഠനമുറി വിശ്രമമുറി, ഭക്ഷണമുറി, അടുക്കള, സ്റ്റോറും, ഇൻഡോർ പ്ലേ ഏരിയ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ.ജെ.ബെന്നി അദ്ധ്യക്ഷനായി. കൗൺസിലർമാരായ സിജോമോൻ ജോസ്, ധന്യ അനിൽ, സിപിഐഎം ജില്ലാ കമ്മിറ്റിയംഗം വി ആർ സജി, രതീഷ് വരകുമല, എംസി ബിജു, സിജോ എവറസ്റ്റ്, പ്രദീപ് എസ് മണി , അനിത റെജി എന്നിവർ സംസാരിച്ചു.