അന്യസംസ്ഥാന തൊഴിലാളി വഴിയരികിൽ മരിച്ച നിലയിൽ

Wednesday 20 August 2025 11:49 PM IST

നെടുങ്കണ്ടം: അന്യസംസ്ഥാന തൊഴിലാളിയെ ചെമ്മണ്ണാർ ടൗണിലെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി. മദ്ധ്യപ്രദേശ് സ്വദേശിയായ നാൻസായാണ് (30) മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആറരയോടെ നാട്ടുകാരാണ് റോഡരികിൽ വ്യാപാര സ്ഥാപനത്തോട് ചേർന്ന് മൃതദേഹം കണ്ടെത്തിയത്. ചെമ്മണ്ണാറിലെ സ്വകാര്യ ഏലം എസ്റ്റേറ്റിൽ താമസിച്ച് ജോലിചെയ്ത് വരികയായിരുന്നു നാൻസായ്. ഉടുമ്പൻചോല പൊലീസെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മരണത്തിൽ അസ്വാഭാവികത ഇല്ലെന്നും ശ്വാസകോശ അണുബാധയാണ് മരണകാരണമെന്നുമാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടെന്നും പൊലീസ് പറഞ്ഞു.