എം.എസ് എഫ് ക്യാമ്പസുകളിൽ മതം പറഞ്ഞ് വോട്ടു വാങ്ങിയിട്ടില്ല : ശബ്ദസന്ദേശം എസ്.ഐ.ഒ വിദ്യാർത്ഥിയുടേതെന്ന് അഡ്വ.റുമൈസറഫീഖ്

Tuesday 19 August 2025 10:13 PM IST

കണ്ണൂർ :എം.എസ്.എഫ് ക്യാമ്പസുകളിൽ മതം പറഞ്ഞ് വോട്ട് വാങ്ങുന്നതായി എസ്.എഫ്.ഐ പുറത്ത് വിട്ട വോയ്സ് എസ്.ഐ.ഒ വിദ്യാർത്ഥിയുടേതാണെന്ന് എം.എസ്.എഫ് സംസ്ഥാന സെകട്ടറി അഡ്വ.റുമൈസ റഫീഖ്കണ്ണൂർ ബാഫക്കി തങ്ങൾ മന്ദിരത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എം.എസ്.എഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത് ഏതു വിധത്തിലാണ് എന്നതിന് കൃത്യമായ മാനദണ്ഡങ്ങളുണ്ട്. സംസാരിക്കേണ്ട നോട്ടും വിഷയങ്ങൾ അടക്കം നൽകിയാണ് തിരഞ്ഞെടുപ്പുകളെ നേരിടുന്നത്. കഴിഞ്ഞ തവണ ഞങ്ങളുടെ ക്യാമ്പയിനും നോട്ടുകളുമെല്ലാം എസ്.എഫ്.ഐയുടെ ഏകാധിപത്യ രാഷ്ട്രീയത്തിനെതിരെയായിരുന്നു.ക്യാമ്പസ് തിരഞ്ഞെടുപ്പുകളിൽ ക്യാമ്പസിന്റെ വിഷയങ്ങളാണ് എൺപതു ശതമാനം തെരഞ്ഞെടുപ്പികളിൽ സംഘടനകൾ ചർച്ച ചെയ്യുക. അത് കഴിഞ്ഞുള്ള രാഷ്ട്രീയം ഏതു വിധത്തിൽ സംസാരിക്കണമെന്നത് സംസ്ഥാന കമ്മിറ്റിയുടെ മാർഗരേഖയുണ്ട്. വർഗീയ സംഘടനകളായ എ.ബി.വി.പിക്കും പി.എഫ്.ഐക്കും ചരിത്രത്തിലെ ആദ്യ സർവകലാശാല കൗൺസിലറെ നൽകിയ എസ്.എഫ്.ഐ എം.എസ്.എഫിനെ മതനിരപേക്ഷത പഠിപ്പിക്കാൻ വരേണ്ടതില്ലെന്നും റുമൈസ പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ ഹരിത സ്റ്റേറ്റ് വൈസ് ചെയർപേഴ്സൺ നഹല സഹീദ് ,​കണ്ണൂർ യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ ടി.പി.ഫർഹാന, ഫാത്തിമ സകരിയ എന്നിവരും പങ്കെടുത്തു.