ഡി.വൈ.എഫ്.ഐ മാർച്ച്
Wednesday 20 August 2025 1:28 AM IST
തുറവൂർ: എലിവേറ്റഡ് ഹൈവേ നിർമ്മാണ കരാർ കമ്പനിയായ അശോക ബിൽഡ് കോണിന്റെ തുറവൂർ ഓഫീസിലേക്ക്ഡി.വൈ.എഫ്.ഐ അരൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. സി ബീം നിലംപതിച്ച സംഭവത്തിൽ കമ്പനിയുടെ അനാസ്ഥ പരിഹരിക്കുക,ജനങ്ങളുടെ ജീവന് സംരക്ഷണം നൽകുക,റോഡുകൾ സഞ്ചാരയോഗ്യമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് നടന്ന മാർച്ച് ജില്ലാ വൈസ് പ്രസിഡന്റ് വി. കെ.സൂരജ് ഉദ്ഘാടനം ചെയ്തു.എം.എസ്.അഭിജിത്ത് അദ്ധ്യക്ഷനായി.ബി.അഭിജിത്ത്, സി.എസ്. അഖിൽ , ജെ.എ. ജയകൃഷ്ണൻ,ബിലാൽ മുഹമ്മദ്, പി.എസ്. റിയാൻ,നന്ദുസുരേഷ് എന്നിവർ സംസാരിച്ചു.