മണ്ണഞ്ചേരിയിൽ കർഷക ദിനാഘോഷം
Wednesday 20 August 2025 12:29 AM IST
മുഹമ്മ: മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തും മണ്ണഞ്ചേരി കൃഷിഭവനും സംയുക്തമായി കർഷകദിനം ആഘോഷിച്ചു. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ടി.വി അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. പി.പി ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം ആർ.റിയാസ്, കൃഷി ഓഫീസർ റെന്നി ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു. മികച്ച കർഷകരെ ആദരിച്ചു. വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.