കുട്ടികൾക്കൊപ്പം വായനശാലയിൽ
Wednesday 20 August 2025 12:32 AM IST
ചേർത്തല: കേരള സാബർമതി സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ കുട്ടികൾക്കൊപ്പം വായനശാലയിൽ എന്ന പരിപാടി സംഘടിപ്പിച്ചു. മണ്ണഞ്ചേരി വൈ.എം.എ. ഗ്രന്ഥശാലയുടെ സഹകരണത്തോടെ നടത്തിയ പരിപാടിയിൽ എൽ.പി, യു.പി,ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിലെ കുട്ടികൾക്കായി ജില്ലാതല ക്വിസ്, പ്രസംഗം,ചിത്രരചന മത്സരങ്ങളും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ.ജുമൈലത്ത് ഉദ്ഘാടനം ചെയ്തു.സാംസ്‌കാരിക വേദി സംസ്ഥാന പ്രസിഡന്റ് ജോസഫ് മാരാരിക്കുളം അദ്ധ്യക്ഷത വഹിച്ചു.മണ്ണഞ്ചേരി കിഴക്കേ മഹല്ല് പ്രസിഡന്റ് എം എ അബൂബക്കർ കുഞ്ഞ് ആശാൻ മുഖ്യപ്രഭാഷണം നടത്തി.