ആശാ സമരം: പ്രതിഷേധ സദസ്
Wednesday 20 August 2025 12:33 AM IST
അമ്പലപ്പുഴ: കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കേരളത്തിലെ ആശമാർ നടത്തിവരുന്ന അതിജീവന സമരം ആറു മാസം പിന്നിടുമ്പോൾ അഞ്ചാംഘട്ട സമരം എന്ന നിലയിൽ പ്രഖ്യാപിക്കപ്പെട്ട ആയിരം പ്രതിഷേധ സദസ്സുകളുടെ ജില്ലാതല ഉദ്ഘാടനം മുൻ എം. പി ഡോ.കെ. എസ് .മനോജ് തകഴിയിൽ നിർവ്വഹിച്ചു. സമരസഹായ സമിതി അമ്പലപ്പുഴ മേഖലാ ചെയർമാൻ അഡ്വ. ആർ.സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് ഇ.ആർ. രാധാകൃഷ്ണൻ,പഞ്ചായത്ത് അംഗങ്ങളായ ബെൻസൺ ജോസഫ്, മഞ്ജു, ഗീതാഞ്ജലി, ജനകീയ പ്രതിരോധ സമിതി ജില്ലാ സെക്രട്ടറി ടി.മുരളി, കെ. ജെ. ഷീല, ടി. വിശ്വകുമാർഎന്നിവർ പ്രസംഗിച്ചു.