സംവരണം അട്ടിമറിച്ച സംഭവത്തിൽ തെളിവെടുപ്പ്

Tuesday 19 August 2025 10:37 PM IST

തൃശൂർ: കേരളത്തിൽ സിവിൽ സർവീസ് അക്കാഡമിയിൽ പട്ടികജാതി സംവരണം അട്ടിമറിച്ച സംഭവത്തിൽ സംസ്ഥാന പട്ടികജാതി ഗോത്ര വർഗ കമ്മീഷൻ തെളിവെടുപ്പ് നടത്തുന്നു. ബി.ജെ.പി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് 2022 മെയ് മാസം 26 ന് നൽകിയ പരാതിയിലാണ് അന്വേഷണം. സംവരണം അട്ടിമറിക്കുന്നതിനെതിരെ പട്ടികജാതി മോർച്ച പരാതി നൽകിയിരുന്നു. സെപ്റ്റംബർ 29ന് സംസ്ഥാന പട്ടികജാതി ഗോത്ര വർഗ കമ്മീഷന് മുൻപിൽ ഹാജരാകാൻ കമ്മീഷൻ പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻവട്ടേക്കാടിനു നോട്ടീസ് നൽകി. കേരള തുടർ വിദ്യാഭ്യാസ സെന്റർ ഡയറക്ടർ. മലപ്പുറം പൊന്നാനി കരിമ്പാറ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ക്യാരിയർ ജസ്റ്റിസ് ആൻഡ് റിസർച്ച് കോർഡിനേറ്റർക്കും നോട്ടീസ് നൽകി.