സൈബർ സുരക്ഷാ ബോധവത്കരണം
Wednesday 20 August 2025 12:00 AM IST
തൃശൂർ: സൈബർ തട്ടിപ്പുകളെക്കുറിച്ചും സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചും സർക്കാർ ജീവനക്കാർക്കിടയിൽ അവബോധം വളർത്തുന്നതിന്റെ ഭാഗമായി കളക്ടറേറ്റിൽ ജില്ലാ വനിതാ ശിശുവികസന ഓഫീസ്, മിഷൻ ശക്തി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ വനിതാ ശിശുവികസന ഓഫീസർ പി. മീര ഉദ്ഘാടനം ചെയ്തു. ക്രൈംബ്രാഞ്ച് എക്കണോമിക്‌സ് ഒഫൻസ് വിംഗ് ഡി.വൈ.എസ്.പി സുരേന്ദ്രൻ മങ്ങാട്ട് ക്ലാസ് നയിച്ചു. ഡിസ്ട്രിക്ട് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ സ്മിത, വിമൺ പ്രൊട്ടക്ഷൻ ഓഫീസർ ആർ. സൗമ്യ, ജില്ലാ വനിതാ ശിശു വികസന ഓഫീസ് ജൂനിയർ സൂപ്രണ്ട് കെ.എൽ.ഷൈജു, മിഷൻ ശക്തിയിലെ സ്‌പെഷലിസ്റ്റ് ഇൻ ഫിനാൻഷ്യൽ ലിറ്ററസി ബി.എസ്. സുജിത്, മിഷൻ ശക്തി ജില്ലാ കോർഡിനേറ്റർ പി.ഡി. വിൻസെന്റ് എന്നിവർ സംസാരിച്ചു.