അഞ്ച് വർഷത്തിനിടെ 3,18,324 കോടി കോർപ്പറേറ്റ് കടം എഴുതിതള്ളി

Wednesday 20 August 2025 12:00 AM IST

ന്യൂഡൽഹി: രാജ്യത്തെ പൊതുമേഖല ബാങ്കുകൾ അഞ്ച് വർഷത്തിനിടെ 3,18,324 കോടി രൂപയുടെ കോർപറേറ്റ് കടം എഴുതി തള്ളിയെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി .2020 മുതൽ കോർപ്പറേറ്റുകൾക്ക് നൽകുന്ന 'ഹെയർ കട്ട് ' ഇളവുകൾക്കു പുറമെയാണ് ഇത്രയും തുക എഴുതി തള്ളിയത്. കൂടാതെ നികുതി ഇൻസെന്റീവായി 4,53,327 കോടി രൂപയും കോർപറേറ്റുകൾക്ക് നൽകി.(2020- 21ൽ 75,218 കോടി, 2023-24ൽ 98,999 കോടി).

രാജ്യസഭയിൽ എ.എ. റഹീം എം.പിക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി.വിദ്യാഭ്യാസ ആവശ്യങ്ങൾക്കും ചികിത്സ ആവശ്യങ്ങൾക്കും വായ്‌പയെടുക്കുന്ന തുച്ഛമായ തുക തിരിച്ചടക്കാൻ സാധിക്കാതെ ആത്മഹത്യ ചെയ്യുന്ന സാധാരണക്കാരുടെ എണ്ണം വർദ്ധിക്കുമ്പോഴാണ് കേന്ദ്ര സർക്കാരിന്റെ നടപടിയെന്ന് റഹീം കുറ്റപ്പെടുത്തി.