ചാരായവും കോടയും പിടികൂടി

Wednesday 20 August 2025 8:24 AM IST

ചേർത്തല: കഞ്ഞിക്കുഴി തയ്യിൽ ക്ഷേത്രത്തിന് സമീപത്ത് നിന്ന് ചാരായവും കോടയും ചേർത്തല എക്‌സൈസ് റേഞ്ച് സംഘം പിടിച്ചെടുത്തു. കഞ്ഞിക്കുഴി പഞ്ചായത്ത് 14ാം വാർഡിൽ ചിറയിൽ മോഹനന്റെ പുരയിടത്തിൽ നിന്നുമാണ് 9 ലിറ്റർ ചാരായവും 85 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തത്. മോഹനനെ പ്രതിയാക്കി കേസെടുത്തു.ചേർത്തല എക്‌സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ജി.ഉണ്ണികൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘത്തിൽ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ( ഗ്രേഡ്) ബെന്നി വർഗീസ്,സിവിൽ എക്‌സൈസ് ഓഫീസർമാരായ തസ്ലിം,അമൽ രാജ്,വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ശാരിക എന്നിവരും ഉണ്ടായിരുന്നു.