ജില്ലയിലെ 49 കുടുംബശ്രീ ഓഫീസുകൾ, ഐ.എസ്.ഒ തിളക്കത്തിൽ
തൃശൂർ: കുടുംബശ്രീയ്ക്ക് കരുത്തായി ഐ.എസ്.ഒ തിളക്കത്തിൽ ജില്ലയിലെ 49 കുടുംബശ്രീ ഓഫീസുകൾ. പ്രവർത്തനത്തിൽ ഗുണമേന്മയും മികച്ച സേവനവും ഉറപ്പുവരുത്തിയ 49 സി.ഡി.എസുകളാണ് ഐ.എസ്.ഒ ഗുണമേന്മ നിലവാരത്തിലേക്ക് ശുപാർശ ചെയ്യുന്നത്. മൂന്നു വർഷമാണ് സർട്ടിഫിക്കേഷന്റെ കാലാവധി. ജില്ലയിലെ ദാരിദ്ര്യനിർമാർജ്ജന പ്രവർത്തനങ്ങളിൽ മികച്ച പങ്കാളിത്തം കാഴ്ചവച്ചും പൊതുജന സേവനം ഒരുക്കിയുമാണ് കുടുംബശ്രീ സി.ഡി.എസുകൾ ഗുണനിലവാരത്തിന്റെ അന്താരാഷ്ട്ര മുദ്രയായ ഐ.എസ്.ഒ സർട്ടിഫിക്കറ്റിന് അർഹമായത്. ജില്ലയിലെ 44 ഗ്രാമീണ സി.ഡി.എസുകളും അഞ്ച് നഗര സി.ഡി.എസുകളുമാണ് നേട്ടം കൈവരിച്ചത്.
ഗ്രാമീണ മേഖലയിൽ നിന്ന്
അരിമ്പൂർ, മണലൂർ, താന്ന്യം, മുല്ലശ്ശേരി, എളവള്ളി, അതിരപ്പിള്ളി, കാടുകുറ്റി, കൊരട്ടി, മേലൂർ, പരിയാരം, പുന്നയൂർ, പുന്നയൂർക്കുളം, കടപ്പുറം, കാട്ടകാമ്പാൽ, ചൊവന്നൂർ, പോർക്കുളം, കടങ്ങോട്, വേലൂർ, കടവല്ലൂർ, അളഗപ്പനഗർ, വരന്തരപ്പിള്ളി, മറ്റത്തൂർ, കൊടകര, മാള, കൈപ്പമംഗലം, മതിലകം, എടവിലങ്ങ്, എറിയാട്, മാടക്കത്തറ, പാണഞ്ചേരി, നടത്തറ, പുത്തൂർ, പാഞ്ഞാൾ, തിരുവില്ലാമല, കൈപ്പറമ്പ്, വാടാനപ്പള്ളി, തളിക്കുളം, വെള്ളാങ്കല്ലൂർ, വേളൂക്കര, പുത്തൻചിറ, മുള്ളൂർക്കര, തെക്കുംകര, വരവൂർ, പറപ്പൂക്കര
നഗര പരിധി
ചാലക്കുടി, തൃശൂർ സി.ഡി.എസ് 1, 2, വടക്കാഞ്ചേരി സി.ഡി.എസ് 1, 2
ചിട്ടയായും സമയബന്ധിതവുമായും ഓരോ സി.ഡി.എസ് ഭരണസമിതിയും ജീവനക്കാരും പ്രവർത്തിച്ചതിനാലാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത് (ഡോ.യു.സലിൽ, ജില്ലാ മിഷൻ കോർഡിനേറ്റർ)