കോൺഫ്രയുടെ കർഷക ദിനാചരണം

Wednesday 20 August 2025 12:12 AM IST

തിരുവനന്തപുരം: കോൺഫെഡറേഷൻ ഒഫ് റസിഡന്റ്സ് അസോസിയേഷന്റെ (കോൺഫ്ര) നേതൃത്വത്തിൽ കർഷക ദിനാചരണം സംഘടിപ്പിച്ചു.കർഷകരുടെ സ്വതന്ത്ര വിപണി, 2008ലെ നെൽവയൽ -നീർത്തട സംരക്ഷണ നിയമം നടപ്പാക്കുക,തൊഴിലുറപ്പ് പദ്ധതി കൃഷിയുമായി ബന്ധപ്പെടുത്തുക എന്നീ ആവശ്യങ്ങൾ സർക്കാർ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.കെ.ജെ.വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു.ജലനിധി മുൻ ഡയറക്ടർ ഡോ.സുഭാഷ് ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു.പ്രൊഫ.ഗിവർഗീസ്,പ്രൊഫ.കൊല്ലശ്ശേരിൽ അപ്പുക്കുട്ടൻ,എം.ശശിധരൻ നായർ,അഡ്വ.കൃഷ്ണ പ്രസാദ്,അഡ്വ.സുഗതൻ പോൾ,കവടിയാർ ഹരി,പി.മുരളീധരൻ,ജോൺസൺ റോച്ച്,ഡി.കെ.ബാലൻ,ഗായകൻ പട്ടം സനിത് തുടങ്ങിയവർ പങ്കെടുത്തു.