അങ്കണവാടി വർക്കർമാർ ഇന്ന് കരിദിനം ആചരിക്കും

Wednesday 20 August 2025 12:12 AM IST

തിരുവനന്തപുരം: കേന്ദ്രവനിതാ ശിശുവികസന മന്ത്രാലയത്തിനെതിരെ അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെല്പേഴ്സ് അസോസിയേഷന്റെ (സി.ഐ.ടി.യു)​ നേതൃത്വത്തിൽ അങ്കണവാടി വർക്കർമാരും ഹെല്പർമാരും ഇന്ന് കരിദിനം ആചരിക്കും.ഇന്ന് രാവിലെ 10.30ന് വനിതാ ശിശുവികസന ഡയറക്‌ടറേറ്രിന് മുന്നിൽ നടക്കുന്ന ധർണ സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും.എല്ലാ അങ്കണവാടി കേന്ദ്രങ്ങൾക്കും ടാബ് \ ലാപ്‌ടോപ്,​ കംപ്യൂട്ടർ എന്നിവ നൽകുക,അങ്കണവാടികളിൽ സൗജന്യ വൈഫൈ കണക്ഷൻ നൽകുക,​ ഗ്രാറ്റുവിറ്റിയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കരിദിനം ആചരിക്കുന്നത്.