വേണാടിനും ഏറനാടിയും കഴക്കൂട്ടത്ത് സ്റ്റോപ്പ്: ജനപ്രതിനിധികൾക്ക് നിവേദനം നൽകും

Wednesday 20 August 2025 12:15 AM IST

തിരുവനന്തപുരം: വൈകിട്ട് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്ന ഏറനാട്,വേണാട് ട്രെയിനുകൾക്ക് കഴക്കൂട്ടത്ത് സ്റ്റോപ്പ് അനുവദിക്കണമെന്ന് യാത്രക്കാരുടെ പ്രതിനിധികൾ ആവശ്യപ്പെട്ടു. ഇതിനായി ജനപ്രതിനിധികൾക്കും റെയിൽവേക്കും നിവേദനം നൽകുമെന്നും പ്രതിനിധികൾ അറിയിച്ചു.

രാത്രി തിരുവനന്തപുരത്തേക്കുള്ള സർവീസിൽ ഈ ട്രെയിൻ ഏറെ വൈകിയാണ് സ്റ്റേഷനിലെത്തുന്നത്. പ്ലാറ്റഫോം കിട്ടിയില്ലെങ്കിൽ ഏറെനേരം ഔട്ടറിലും കാത്തുകിടക്കണം.

കഴക്കൂട്ടത്ത് സ്റ്റോപ്പ് അനുവദിക്കുകയാണെങ്കിൽ കഴക്കൂട്ടം, കാര്യവട്ടം, ടെക്‌നോപാർക്ക്, മംഗലപുരം, ശ്രീകാര്യം, പോത്തൻകോട്, ചന്തവിള, കുളത്തൂർ, തുമ്പ, സ്റ്റേഷൻകടവ്, മേനംകുളം, പെരുമാതുറ , ടെക്‌നോപാർക്ക്, കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസ് തുടങ്ങി ഒട്ടേറെ സ്ഥലങ്ങളിലെ യാത്രക്കാർക്ക് എറെ പ്രയോജനപ്പെടും. ഇക്കാര്യം റെയിൽവേ പരിഗണിക്കണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടു. ഏറനാട് രാത്രി 8.47നും വേണാട് 9.16 നുമാണ് കഴക്കൂട്ടത്തെത്തുന്നത്.