സഹകരണ നയം: രാജ്ഭവനിലേക്ക് പ്രതിഷേധ പ്രകടനം

Wednesday 20 August 2025 12:16 AM IST

തിരുവനന്തപുരം: ദേശീയ സഹകരണ നയത്തിലൂടെ സംസ്ഥാനങ്ങളിലെ സഹകരണ സ്ഥാപനങ്ങളുടെ നിയന്ത്രണം കയ്യടക്കാനാണ് കേന്ദ്ര സർക്കാർ ശ്രമമെന്ന് കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ. രാമചന്ദ്രൻ, ട്രഷറർ പി.എസ്.ജയചന്ദ്രൻ എന്നിവർ പത്രസമ്മേളനത്തിൽ ആരോപിച്ചു. സഹകരണ മേഖലയെ തകർക്കാനുള്ള നീക്കത്തിനെതിരേ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ബുധനാഴ്ച രാജ്ഭവനിലേക്ക് പ്രതിഷേധ പ്രകടനം നടത്തും. രാവിലെ 11ന് മ്യൂസിയം ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന സമരം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എളമരംകരീം ഉദ്ഘാടനം ചെയ്യും.