ഇൻസ്റ്റലേഷൻ സെറിമണി
Wednesday 20 August 2025 1:07 AM IST
കുമരകം : ശ്രീകുമാരമംഗലം പബ്ലിക് സ്‌കൂൾ സീനിയർ സെക്കൻഡറിയിൽ കോട്ടയം റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ റോട്ടറി ഇന്റാക്ട് ക്ലബ് രൂപീകരിച്ചു. റോട്ടറി ക്ലബ് പ്രസിഡന്റ് ഹരീഷ് ഹരിഹരൻ ഉദ്ഘാടനം നിർവഹിച്ചു. ക്ലബിൽ അംഗങ്ങളായ കുട്ടികളുടെ സ്ഥാനാരോഹണവും നടന്നു. ഡിസ്ട്രിക്ട് പ്രോജക്ടിന്റെ ഭാഗമായി കുട്ടികൾക്കായി ഒരു ഇൻസിനേറ്ററും ക്ലബ് നൽകി. ഡിസ്ട്രിക്ട് ചെയർമാൻ ഷിബുവർഗീസ് മോട്ടിവേഷൻ ക്ലാസ് നയിച്ചു. സുനിൽകുമാർ പി.ജി, അൻവർ മുഹമ്മദ്, മാത്യു ഡോമിനിക്, കണ്ണൻ എസ്.പ്രസാദ്, സിജോ ജോസ്, രോഹിത് ബൈജു എന്നിവർ പങ്കെടുത്തു. സ്‌കൂൾ പ്രിൻസിപ്പൽ അനീഷ് കെ.ചെറിയാൻ, മാനേജർ എ.കെ.ജയപ്രകാശ്, പി.ടി.എ പ്രസിഡന്റ് സുബിൻ എം.ബാബു, സബിത എസ്. സോമനാഥൻ, നിതീഷ് മൗലാന എന്നിവർ ആശംസ നേർന്നു.