മന്നം നവോത്ഥാന സൂര്യൻ പരിപാടി

Wednesday 20 August 2025 1:08 AM IST
താലൂക്ക് എൻ എസ് എസ് യൂണിയന്റെ മന്നം നവോധാന സൂര്യൻ പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന ക്ഷേമ പദ്ധതികൾക്കുളള നിധി സമാഹരണത്തിൽ ചെമ്മനത്തുകര എൻ എസ് എസ് കരയോഗത്തിന്റെ തുക കരയോഗ കുടുംബങ്ങളിൽ നിന്നും സമാഹരിക്കുന്നു.

വൈക്കം: താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന മന്നം നവോത്ഥാന സൂര്യൻ പരിപാടിയുടെ ഭാഗമായി നടത്തുന്ന ക്ഷേമ പദ്ധതികളുടെ നടത്തിപ്പിനുളള നിധി സമാഹരണത്തിൽ ചെമ്മനത്തുകര 1173ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ വിഹിതം യൂണിയന് കൈമാറി. മുതിർന്ന കരയോഗ അംഗളായ പുഷ്പ്പമംഗലത്ത് ശശിധരൻ നായരുടേയും, മുരളി നിവാസിൽ ജാനകിയമ്മയുടേയും പക്കൽ നിന്ന് ആദ്യ സംഭാവന കരയോഗം പ്രസിഡന്റ് വി.എം. രാധാകൃഷ്ണൻ നായർ ഏ​റ്റുവാങ്ങി. എം. ഹരിഹരൻ, രാകേഷ്. ടി. നായർ, പി.സി. ശ്രീകാന്ത്, പി.എസ്. വേണു ഗോപാൽ, ജി. സുരേഷ് ബാബു, അനൂപ്. ആർ. നായർ, പി. വിനോദ്കുമാർ എന്നിവർ പങ്കെടുത്തു.