ഡി.ബി കോളേജ് വനിതാവേദി സെമിനാർ സംഘടിപ്പിച്ചു

Wednesday 20 August 2025 1:08 AM IST
തലയോലപ്പറമ്പ് ഡി.ബി കോളേജ് വനിതാവേദി തർജ്ജനിയുടെ നേതൃത്വത്തിൽ നടത്തിയ സെമിനാറിൽ എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ ട്രാൻസ്‌ജെൻഡർ വിജയരാജമല്ലിക പ്രഭാഷണം നടത്തുന്നു.

തലയോലപ്പറമ്പ്: ദേവസ്വം ബോർഡ് കോളേജ് വനിതാവേദിയായ തർജ്ജനിയുടെ പ്രവർത്തനോദ്ഘാടനവും സെമിനാറും നടത്തി. പ്രിൻസിപ്പാൾ ഡോ. ആർ അനിത ഉദ്ഘാടനം ചെയ്തു. തർജ്ജനി സെക്രട്ടറി കെ.എസ്.ഇന്ദു അധ്യക്ഷത വഹിച്ചു. പി.ജി.ഓഡി​റ്റോറിയത്തിൽ നടന്ന സെമിനാറിൽ 'ആധുനിക സമൂഹം: സ്ത്രീ ശാക്തീകരണവും ഉൾച്ചേർക്കലുകളും' എന്ന വിഷയത്തിൽ കവിയും എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ ട്രാൻസ്‌ജെൻഡർ വിജയരാജമല്ലിക ക്ലാസ് നയിച്ചു. തർജ്ജനി പ്രസിഡന്റ് ഡോ. സൗമ്യ ദാസൻ, അസിസ്​റ്റന്റ് പ്രൊഫസർമാരായ ഡോ. വി. മഞ്ജു, ഡോ. എൻ. ജിസി എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാർഥിനികൾ അവതരിപ്പിച്ച പെൺകരുത്ത് ഫ്ലാഷ് മോബും അരങ്ങേറി.