ചെമ്പിലരയൻ ബോട്ട് ക്ലബ് വാർഷിക യോഗം
Wednesday 20 August 2025 1:09 AM IST
ബ്രഹ്മമംഗലം: ചെമ്പിലരയൻ ബോട്ട് ക്ലബിന്റെ വാർഷിക പൊതുയോഗം പ്രസിഡന്റ് എസ്.ഡി.സുരേഷ് ബാബുവിന്റെ അദ്ധ്യക്ഷതയിൽ നടന്നു. ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ ഉദ്ഘാടനം ചെയ്തു. ജനറൽ കൻവീനറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ.കെ. രമേശൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ബെപ്പിച്ചൻ തുരുത്തിയിൽ പ്രമേയം അവതരിപ്പിച്ചു. കുമ്മനം അഷ്റഫ് മുഖ്യ പ്രസംഗം നടത്തി. കെ.വിജയൻ, വി.ജെ. ജോർജ് വാരാനാട്ട്, പി കെ.വേണുഗോപാൽ ഹാരീസ് മണ്ണഞ്ചേരി, പി.എ.രാജപ്പൻ, ടി.ആർ.സുഗതൻ, സക്കീർ പരിമണത്തു, വി.കെ.ശശിധരൻ, മധു കിളിക്കൂട്ടിൽ, പി കെ.പുരുഷോത്തമൻ, സുനി കൃഷ്ണകുമാർ, അബ്ദുൽ ജലീൽ തുടങ്ങിയവർ പ്രസംഗിച്ചു.