അഫ്ഗാനിസ്ഥാനിൽ വൻ അപകടം; ബസ് ട്രക്കിലും ബെെക്കിലും ഇടിച്ച് 50 പേർക്ക് ദാരുണാന്ത്യം
Wednesday 20 August 2025 7:01 AM IST
കാബൂൾ: ഇറാനിൽ നിന്ന് കുടിയേറ്റക്കാരുമായി വന്ന ബസ് പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ അപകടത്തിൽപ്പെട്ട് 50 പേർ മരിച്ചു. ബസ് ഒരു ട്രക്കിലും ബെെക്കിലും ഇടിച്ച് ഹെറാത്ത് നഗരത്തിന് പുറത്തുള്ള ഗുസാര ജില്ലയിലാണ് അപകടം ഉണ്ടായത്. ബസിന്റെ അമിത വേഗതയും അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്നാണ് ഹെറാത്ത് പ്രവിശ്വയിലെ പൊലീസ് പറയുന്നത്.
ഇറാനിൽ നിന്ന് മടങ്ങിയെത്തി കാബൂളിലേക്ക് പോവുകയായിരുന്ന അഫ്ഗാനികളാണ് ബസിലുണ്ടായിരുന്നതെന്ന് പ്രവിൻഷൽ ഉദ്യോഗസ്ഥൻ മുഹമ്മദ് യൂസഫ് സയീദി മാദ്ധ്യമങ്ങളോട് പറഞ്ഞു. മരിച്ചവരിൽ ഭൂരിഭാഗവും ബസിലുണ്ടായിരുന്നവരാണ്. ട്രക്കിലും ബെെക്കിലും സഞ്ചരിച്ചവരും മരിച്ചു.