അഫ്ഗാനിൽ ബസ് അപകടം: 50ലേറെ മരണം

Wednesday 20 August 2025 7:19 AM IST

കാബൂൾ: പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 50ലേറെ പേർ മരിച്ചു. ഇന്നലെ ഹെറാത്ത് പ്രവിശ്യയിലായിരുന്നു സംഭവം. ബസ് അമിത വേഗത്തിൽ സഞ്ചരിച്ചതാണ് അപകടത്തിന് കാരണം. ഇറാനിൽ നിന്നുള്ള അഫ്ഗാൻ വംശജരായ കുടിയേറ്റക്കാരുമായി കാബൂളിലേക്ക് പോവുകയായിരുന്നു ബസ്.