വേഗം കല്ലുപ്പ് വാങ്ങിവച്ചോളൂ; സിമ്പിളായൊരു കാര്യം ചെയ്താൽ നെഗറ്റീവ് എനർജി അകലും, വീട്ടിൽ പണം കുമിഞ്ഞുകൂടും

Wednesday 20 August 2025 10:32 AM IST

ഉപ്പ് ഉപയോഗിക്കുന്നത് പാചകത്തിന് വേണ്ടി മാത്രമല്ല. ജ്യോതിഷപരമായും ഈ വസ്തുവിന് വളരെയേറെ പ്രാധാന്യമുണ്ട്. ഇന്നത്തെക്കാലത്ത് കൂടുതലാളുകളും പൊടിയുപ്പ് ആണ് ഉപയോഗിക്കുന്നത്. പാലാഴി കടഞ്ഞപ്പോൾ അതിൽ നിന്ന്‌ ഉയർന്നുവന്നതിനാൽ മഹാലക്ഷ്മി കല്ലുപ്പിൽ ഉണ്ടെന്നാണ് വിശ്വാസം.

ശനിയാഴ്ച ഉപ്പുവാങ്ങരുതെന്ന വിശ്വാസവും ഉണ്ട്. അമാവാസി ദിനത്തിൽ ഉപ്പ് കിഴി കെട്ടി വച്ചാൽ കടം തീരുമെന്നാണ് വിശ്വാസം. മഞ്ഞത്തുണിയിൽ കുറച്ച് കല്ലുപ്പിട്ട് അതിനുമുകളിൽ സ്വർണം, നാണയം, വയമ്പ്, ഉണക്ക മഞ്ഞളൊക്കെ ഉപയോഗിച്ച് കിഴി കെട്ടി വീടിന്റെ മുൻവശത്ത് തൂക്കിയിടും. ഇത് കടമൊക്കെ മാറാൻ സഹായിക്കും. എന്നാൽ ഒറ്റയടിക്കല്ല. ഇങ്ങനെ ചെയ്തിട്ട് വെറുതെയിരുന്നാൽപ്പോര, അദ്ധ്വാനിക്കണം. അങ്ങനെയുണ്ടാകുന്ന പണം പാഴായിപ്പോകില്ല.

ഒരു ഗ്ലാസ് ബൗളിൽ കല്ലുപ്പ് ഇട്ട് വെള്ളമൊഴിച്ചുവച്ചാൽ ദാമ്പത്യ കലഹങ്ങൾ ഒഴിവാക്കാനാകുമെന്നാണ് വിശ്വാസം. പഠിക്കാൻ പറ്റുന്നില്ല, ഉറക്കം വരുന്നെന്നൊക്കെ സ്ഥിരമായി കുട്ടികൾ പറയാറുണ്ടെങ്കിൽ ഗ്ലാസ് ബോളിൽ കല്ലുപ്പിട്ട് മുറിയിൽ വച്ചാൽ മതി. പരിഹാരമുണ്ടാകുമത്രേ.

ഉപ്പും മുളകും കടുകും ഉഴിഞ്ഞ് അടുപ്പിലിട്ടാൽ കണ്ണേറ് മാറുമെന്നാണ് വിശ്വാസം. എന്നാൽ ഫ്ളാറ്റിലൊക്കെ താമസിക്കുന്നവർക്ക് ഇത് ചെയ്യുന്നത് ബുദ്ധിമുട്ടാണ്. അങ്ങനെയുള്ളവർ കല്ലുപ്പ് കൊണ്ട് ഉഴിഞ്ഞ് കിച്ചൺ സിങ്കിൽ ഇട്ട് പൈപ്പ് തുറന്നാൽ മതി. നെഗറ്റീവ് എനർജി മാറും. എന്നാൽ ഒരുകാരണവശാലും ഉഴിഞ്ഞ് ടോയ്‌ലറ്റിൽ ഇടരുത്. വെള്ളിയാഴ്ച ചിരാതെടുത്ത് അതിൽ കല്ലുപ്പ് നിറച്ച് വാല് തെക്കോട്ട് വയ്ക്കണം. അതിന് മീതെ ചിരാത് വച്ച് നെയ്യ് ഒഴിച്ച് വിളിക്ക് കത്തിച്ച് മഹാലക്ഷ്മി ശ്ലോകം ജപിച്ചാൽ വീട്ടിൽ ധനം വരും. അദ്ധ്വാനിക്കുന്ന പണം പാഴായിപ്പോകില്ല. ദാരിദ്ര്യം അകലുമെന്നാണ് വിശ്വാസം. ചൊവ്വ, ഞായർ, ദിവസങ്ങളിൽ ഒരു കഷ്ണം കല്ലുപ്പ് ഇട്ട് തറ തുടച്ചാൽ നെഗറ്റീവ് എനർജി വരില്ല. എന്നാൽ ഉപ്പ് അധികമായിപ്പോകരുത്. ടൈൽസിനൊക്കെ ദോഷമാണ്.