എടിഎമ്മിൽ നിന്ന് പണം പിൻവലിച്ചതിനുശേഷം രണ്ട് തവണ ക്യാൻസൽ ബട്ടൺ അമർത്താറുണ്ടോ? എങ്കിൽ പണി കിട്ടും
ഓൺലൈൻ പണമിടപാടുകളാണ് കൂടുതലായി നടക്കുന്നതെങ്കിലും നേരിട്ട് പണമുപയോഗിച്ച് ആവശ്യങ്ങൾ നിറവേറ്റുന്നവരും ഉണ്ട്. അതിനാൽത്തന്നെ ഒട്ടുമിക്കവരും ബാങ്കിൽ പോകുന്നതിനെക്കാളും എടിഎമ്മുകളിൽ നിന്നാണ് പണം പിൻവലിക്കാറുളളത്. എടിഎമ്മിൽ പോകുമ്പോൾ പല കാര്യങ്ങളിലും ശ്രദ്ധ വേണം. അല്ലെങ്കിൽ നമ്മൾ പലവിധ തട്ടിപ്പുകൾക്കും ഇരയാകും. അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടുകളിൽ എടിഎം തട്ടിപ്പുകളുടെ എണ്ണത്തിലും വലിയ കുറവൊന്നുമില്ല. അതിനാൽത്തന്നെ എടിഎം പിൻ നമ്പരും കാർഡും സുരക്ഷിതമായി സൂക്ഷിക്കേണ്ടത് ഉടമയുടെ ഉത്തരവാദിത്തമാണ്.
എടിഎം ഉപയോഗിക്കുമ്പോൾ എന്തെങ്കിലും തെറ്റോ അബദ്ധമോ സംഭവിച്ചാൽ ഉപയോക്താവിന് പണം ലഭിച്ചെന്നു വരില്ല. എടിഎം ഉപയോഗിക്കുന്നവരിൽ ഭൂരിഭാഗവും ഒരു തെറ്റ് ചെയ്യാറുണ്ട്. എടിഎം ഉപയോഗിച്ചതിനുശേഷം മെഷീനിലുളള ക്യാൻസൽ എന്ന ബട്ടൺ രണ്ടു തവണയോ അതിൽ കൂടുതലോ അമർത്താറുണ്ട്. കൂടുതൽ സുരക്ഷയ്ക്കുവേണ്ടിയാണ് പലരും ഈ അബദ്ധം ചെയ്യുന്നത്.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായി മാറിയിരുന്നു. എടിഎം ഉപയോഗിച്ചുകഴിഞ്ഞ് രണ്ട് തവണ ക്യാൻസർ ബട്ടൺ അമർത്തിയാൽ തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാമെന്നായിരുന്നു സന്ദേശം. എന്നാൽ റിസർവ് ബാങ്ക് ഒഫ് ഇന്ത്യ ഈ സന്ദേശത്തിൽ ചില വ്യക്ത വരുത്തിയിട്ടുണ്ട്. പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) പറയുന്നതനുസരിച്ച് ആർബിഐ ഇത്തരത്തിലുളള നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടില്ലെന്നാണ്.
പണമിടപാടുകൾ നിർത്തുന്നതിനുവേണ്ടിയാണ് എടിഎം മെഷീനിലെ ക്യാൻസൽ ബട്ടൺ ഘടിപ്പിച്ചിരിക്കുന്നത്. അല്ലാതെ കാർഡിന്റെ വിവരങ്ങൾ ചോർത്തിയെടുക്കുക, ഹാക്കിംഗ് മുതലായവ തടയാൻ ക്യാൻസർ ബട്ടൺ രണ്ടുതവണ അമർത്തുന്നത് സഹായിക്കില്ല. ഇത്തരത്തിലുളള വ്യാജപ്രചാരണങ്ങൾ ഉപയോക്തക്കളെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണെന്ന് ആർബിഐ പ്രതികരിച്ചു. കാർഡ് സ്‌കിമ്മിംഗ്,ഫിഷിംഗ്,കീപാഡ് ടാംപെറിംഗ് തുടങ്ങിയവയാണ് പ്രധാന എടിഎം തട്ടിപ്പുകൾ. നിങ്ങളുടെ എടിഎം കാർഡ്, പിൻ നമ്പർ എന്നിവ സുരക്ഷിതമായി സൂക്ഷിച്ചാൽ ഈ തട്ടിപ്പുകളിൽ നിന്ന് ഒരുപരിധി വരെ രക്ഷപ്പെടാൻ സാധിക്കും,
മറ്റ് നിർദ്ദേശങ്ങൾ 1. ആറ് മാസം കൂടുമ്പോൾ എടിഎമ്മിന്റെ പിൻ നമ്പർ മാറ്റുക. നിങ്ങൾ ജനിച്ച വർഷം, 1234,1111 എന്നീ നമ്പരുകൾ പിൻ നമ്പരായി തിരഞ്ഞെടുക്കാതിരിക്കുക. 2. എടിഎമ്മിൽ നിങ്ങളെ സമീപിക്കുന്ന അപരിചിതരെ സഹായിക്കാതിരിക്കുക. അവരോട് അടുത്തുളള ബാങ്കുമായി ബന്ധപ്പെടാൻ നിർദ്ദേശിക്കുക. 3. നിങ്ങളുടെ എടിഎം കാർഡ് നഷ്ടപ്പെട്ടാൽ ഉടൻ തന്നെ ബ്ലോക്ക് ചെയ്യാനുളള നടപടികൾ സ്വീകരിക്കുക. 4. എടിഎം പണമിടപാടുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് വരുന്ന എസ്എംഎസുകൾ ഇമെയിലുകൾ എന്നിവ നിരീക്ഷിക്കുക.