100 കിലോമീറ്റർ വേഗത കൈവരിക്കാൻ 4.2 സെക്കൻഡ്, മെഴ്‌സിഡസ് സിഎൽഇ 53 4 മാറ്റിക് + കൂപ്പെ വിപണിയിൽ
കൊച്ചി: പ്രമുഖ ആഡംബര കാർ നിർമ്മാതാക്കളായ മെഴ്‌സിഡസ് ബെൻസ് പുതിയ മെഴ്‌സിഡസ് എ.എം.ജി സി.എൽ.ഇ 53 4മാറ്റിക് + കൂപ്പെ ഇന്ത്യയിൽ പുറത്തിറക്കി. സി ക്ലാസ് കാറുകളുടെ ചടുലതയും സ്‌പോർട്ടി ഭാവവും, ഇ ക്ലാസ് കാറുകളുടെ സ്ഥലസൗകര്യവും ഗാംഭീര്യവും സമന്വയിപ്പിച്ച് ഡ്രൈവിംഗ് അനുഭവം ഉറപ്പ് നൽകിയാണ് സ്‌പോർട്ടി എലഗന്റ് ടു ഡോർ മോഡൽ എത്തുന്നത്.
ഡബിൾ ടർബോചാർജിംഗുള്ള 3.0 ലിറ്റർ എം 256എം ഇൻലൈൻ സിക്‌സ് സിലിണ്ടർ എൻജിനാണ് കരുത്ത്. 5,8006,100 ആർ.പി.എമ്മിൽ 330 കിലോവാട്ട് പവറും 2,2005,000 ആർ.പി.എമ്മിൽ 560 എൻ.എം (ഓവർ ബൂസ്റ്റോടെ 600 എൻ.എം) ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള എൻജിനാണിത്. 100 കിലോമീറ്റർ വേഗത കൈവരിക്കാൻ 4.2 സെക്കൻഡ് മതി. 250 കിലോമീറ്ററാണ് ഉയർന്ന വേഗത. എ.എം.ജി ഡ്രൈവേഴ്‌സ് പാക്കേജോടുകൂടി ഓപ്ഷണലായി 270 കിലോമീറ്റർ വരെ വേഗത നേടാം.
ലക്ഷ്വറി പെർഫോമൻസ് വിഭാഗത്തെ പൂർണമായും പുനർനിർവചിക്കുകയും ടോപ് എൻഡ് ലക്ഷ്വറി വാഗ്ദാനം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്ന മോഡലാണ് മെഴ്‌സിഡസ് എ.എം.ജി സി.എൽ.ഇ 53 4മാറ്റിക് + കൂപ്പെ.
സന്തോഷ് അയ്യർ
മാനേജിംഗ് ഡയറക്ടർ, സി.ഇ.ഒ
മെഴ്‌സിഡസ് ബെൻസ് ഇന്ത്യ