കുടുംബശ്രീ വാർഷികം
Thursday 21 August 2025 12:34 AM IST
വൈക്കം : തലയാഴം ഗ്രാമപഞ്ചായത്ത് ആറാം വാർഡ് കുടുംബശ്രീ വാർഷിക പൊതുയോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രമേഷ് പി. ദാസ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ വഴി നടപ്പാക്കുന്ന സ്ത്രീക്ഷേമ പരിപാടികളെ കുറിച്ച് കമ്മ്യൂണിറ്റി കൗൺസിലർ നിമ്മി ജോർജ് ക്ലാസ്സെടുത്തു. കുടുംബശ്രീ വഴിയുളള സാമ്പത്തിക വികസന സംരഭ പ്രവർത്തനങ്ങളെ കുറിച്ച് സി.ഡി.എസ് ചെയർപേഴ്സൺ പി.ആർ. രജനി ബോധവത്കരണ ക്ലാസെടുത്തു. വൈസ് പ്രസിഡന്റ് ഷീല ആനന്ദ് അദ്ധ്യക്ഷത വഹിച്ചു. എ.ഡി.എസ് മെമ്പർമാരായ ബീന മുരുകാനന്ദൻ, പ്രീതി ഗിരീഷ്, അക്കൗണ്ടന്റ് പി. ജയശ്രീ, ലില്ലിക്കുട്ടി, മരിയ ജൂഡിത്ത് എന്നിവർ പ്രസംഗിച്ചു.