സദ്ഭാവന ദിനാചരണം

Thursday 21 August 2025 1:35 AM IST

തലയോലപ്പറമ്പ് : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മി​റ്റിയുടെ നേതൃത്വത്തിൽ സദ്ഭാവന സമ്മേളനം സംഘടിപ്പിച്ചു. ശാസ്ത്രസാങ്കേതിക രംഗത്തും അധികാര വികേന്ദ്രീകരണത്തിലും പ്രായപൂർത്തി വോട്ടവകാശം ലഭ്യമാക്കിയതിലും അദ്ദേഹത്തിന്റെ ഭരണനേതൃത്തിൽ കൈക്കൊണ്ട നിലപാടുകൾ ലോകത്തിനാകെ മാതൃകയാണെന്ന് സമ്മേളനം അനുസ്മരിച്ചു. ബ്ലോക്ക് പ്രസിഡന്റ് എം.കെ. ഷിബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.സിയാദ് ബഷീർ അധ്യക്ഷത വഹിച്ചു. വി.ടി.ജയിംസ്, ഷൈൻ പ്രകാശ്, എസ്.ശ്യാംകുമാർ, മർസൂക്ക് താഹ, പി.വി.സുരേന്ദ്രൻ, വി.ജെ. ബാബു, പി.കെ.അനിൽകുമാർ, കെ.കെ.ബിനുമോൻ തുടങ്ങിയവർ പ്രസംഗിച്ചു.