ലഹരി വിരുദ്ധ സംഗമം 24 ന്

Thursday 21 August 2025 12:35 AM IST

പാത്താമുട്ടം: എസ്.എൻ.ഡി.പി യോഗം 27ാം നമ്പർ പാത്താമുട്ടം ശാഖയിലെ 408ാം നമ്പർ യൂത്ത്മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ 24 ന് രാവിലെ 9.30 ന് ശാഖാ ഹാളിൽ ലഹരി വിരുദ്ധ സംഗമം നടക്കും. ശാഖാ പ്രസിഡന്റ് വി.ജി ബിനു ഭദ്രദീപ പ്രകാശനം നിർവഹിക്കും. യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് അഭിജിത്ത് സുനിൽ അദ്ധ്യക്ഷത വഹിക്കും. ചങ്ങനാശേരി എക്‌സൈസ് സർക്കിൾ പ്രിവന്റീവ് ഓഫീസർ ആർ.രാജേഷ് ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ് നയിക്കും. ചങ്ങനാശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ ലഹരിയിൽ പൊലിയുന്ന കുടുംബ ബന്ധങ്ങൾ എന്ന വിഷയത്തിൽ ക്ലാസ് നയിക്കും. യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി വിഷ്ണു എസ്.വിശ്വംഭരൻ സ്വാഗതവും , അശ്വിൻ ഷാജി നന്ദിയും പറയും.