വനിതാ സമാജം രൂപീകരിച്ചു

Thursday 21 August 2025 12:37 AM IST

വൈക്കം: വെള്ളാള ഐക്യമത്യ സംഘത്തിന്റെ പൊതുയോഗം വെളളാള വനിതാ സമാജം രൂപീകരിച്ചു. പ്രസിഡന്റ് പി.കെ. പുരുഷോത്തമൻ പിള്ള ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി. വിനോദ് കുമാർ കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. വനിതാസമാജം ഭാരവാഹികളായി സുമ ശ്രീശൻ (പ്രസിഡന്റ്), ബേബി. എസ്. പിളള (സെക്രട്ടറി), എസ്. ശ്രീജ (വൈസ് പ്രസിഡന്റ്), ടി.വി. ഷൈലജ (ജോയിന്റ് സെക്രട്ടറി), ഇന്ദു രാജീവ് (ട്രഷറർ), എന്നിവരെ തിരഞ്ഞെടുത്തു. സംഘം ജോയിന്റ് സെക്രട്ടറി ശിവപ്രസാദ് മടിയത്തറ, വൈസ് പ്രസിഡന്റ് ആർ. രാജേന്ദ്രൻ പിള്ള, ഡി. സുബ്രഹ്മണ്യൻ പിള്ള, എൻ. ശ്രീജ്യോതി, ജി. മധു എന്നിവർ പ്രസംഗിച്ചു.