കാണാതായ സ്ത്രീയുടെ മൃതദേഹം അരുവിപ്പുറം കരമനയാറ്റിൽ

Thursday 21 August 2025 2:24 AM IST

കാണാതായ സ്ത്രീയുടെ മൃതദേഹം അരുവിപ്പുറം കരമന ആറ്റിൽ കണ്ടെത്തി

മലയിൻകീഴ്: പേയാട് ചീലപ്പാറ കെ.എസ്.ഇ.ബി ഓഫീസിന് സമീപം അമ്പാടിയിൽ (പി.ടി.ആർ.എ.എസ്.-01) കെ.എസ്.ഷാജിയുടെ (54) മൃതദേഹം പേയാട് അരുവിപ്പുറം കരമന ആറ്റിൽ കണ്ടെത്തി. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം ഇവരെ കാണാനില്ലായിരുന്നു. വിളപ്പിൽശാല പൊലീസ് ഇവരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇവരുടെ പഴ്‌സും മൊബൈലും ചെരുപ്പും അരുവിപ്പുറം കുളിക്കടവ് വട്ടത്തിനു സമീപം കരമനയാറിന്റെ കരയിൽ കണ്ടെത്തിയിരുന്നു.

കാട്ടാക്കട ഫയർഫോഴ്സും സ്കൂബ സംഘവും ചേർന്ന് നടത്തിയ തെരച്ചിലിൽ ആറ്റിലെ മുളകളുടെ ഇടയിൽ കുരുങ്ങിയ നിലയിലായിരുന്നു. മൃതദേഹം മെഡിക്കൽകോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി മാറനല്ലൂർ പൊതുശ്മശാനത്തിൽ സംസ്കരിച്ചു. ഭർത്താവിന്റെ മരണശേഷം ഇവർ മാനസിക പ്രയാസത്തിലായിരുന്നുവത്രേ. മാതാവ് : കോമളവല്ലി അമ്മ.സഹോദരിമാർ : രാജി,അജി.

ഭർത്താവ്: പരേതനായ പ്രശാന്ത്.മകൻ: രാഹുൽ.മരുമകൾ: ഗോപിക.സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.