അങ്കണവാടികളിൽ മാന്നാർ റോട്ടറി ക്ലബിന്റെ 'കിളിക്കൊഞ്ചൽ'
Thursday 21 August 2025 12:29 AM IST
മാന്നാർ: റോട്ടറി ക്ലബ് ഒഫ് മാന്നാറിന്റെ നേതൃത്വത്തിൽ കടപ്ര, മാന്നാർ പഞ്ചായത്തുകളിലെ തിരഞ്ഞെടുക്കപ്പെടുന്ന അങ്കണവാടികളിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും സഹായസഹകരണങ്ങൾ നൽകുന്നതിനുമായി കിളിക്കൊഞ്ചൽ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം മാന്നാർ 183-ാം നമ്പർ അങ്കണവാടിയിൽ മാന്നാർ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സല ബാലകൃഷ്ണൻ നിർവഹിച്ചു. മാന്നാർ റോട്ടറി ക്ലബ് പ്രസിഡന്റ് സോണി അലക്സ് അദ്ധ്യക്ഷത വഹിച്ചു. സഹായവിതരണം ബോർഡ് മെമ്പർ കൃഷ്ണകുമാർ പ്രസന്ന ഭവൻ നിർവഹിച്ചു. ക്ലബ്ബ് സെക്രട്ടറി അജിത്ത് പഴവൂർ, മധുകുമാർ ടി.സി, ജിജി കോട്ടൂർ, ടൈറ്റസ് പി.കുര്യൻ, ഷഫീഖ് എവർഷൈൻ തുടങ്ങിയവർ സംസാരിച്ചു.