കൊടിമരഘോഷയാത്ര നടന്നു
Wednesday 20 August 2025 7:49 PM IST
പാനൂർ :നവീകരണ കലശത്തിന് മുന്നോടിയായി കരിയാട് പള്ളിക്കുനി പെരുമ്പ ശിവക്ഷേത്രത്തിൽ കൊടിമര ഘോഷയാത്ര നടന്നു . മാഹി പള്ളൂരിൽ നിന്ന് എത്തിച്ച തേക്ക് മരം മത്തിപറമ്പ് ശ്രീ നാരായണ മഠത്തിൽ സമീപത്തുനിന്നും പെരുമ്പ ക്ഷേത്രകമ്മിറ്റി ഭാരവാഹികളും മാതൃസമിതി പ്രവർത്തകരും നാട്ടുകാരും ഏറ്റുവാങ്ങി ഘോഷയാത്രയായി പെരുമ്പ ക്ഷേത്രാങ്കണത്തിൽ എത്തിച്ചു .തന്ത്രിയുടെ നിർദ്ദേശ പ്രകാരം ഈ വർഷം ബലിക്കൽ നിർമ്മാണം പൂർത്തിയാക്കും. അടുത്ത വർഷം ധ്വജപ്രതിഷ്ഠ യോട് കൂടി കൊടിമരം സ്ഥാപിക്കലും നടക്കും. 2028ൽ നവീകരണ കലശത്തോട് കൂടി മഹാദേവ ക്ഷേത്രമാക്കി മാറ്റാനാണ് തീരുമാനിച്ചെതെന്ന് ക്ഷേത്ര പ്രസിഡന്റ് അനീഷും സെക്രട്ടറി പി.ടി.രത്നാകരനും പറഞ്ഞു.