പൈസക്കരി മേഖല എസ്.എസ്.എസ് വാർഷികം
Wednesday 20 August 2025 7:52 PM IST
പയ്യാവൂർ: തലശേരി സോഷ്യൽ സർവീസ് സൊസൈറ്റി പൈസക്കരി മേഖലാ വാർഷിക പൊതുയോഗവും കർഷക ദിനാചരണവും പൈസക്കരി ദേവമാതാ പാരീഷ് ഹാളിൽ അതിരൂപത ഡയറക്ടർ ഫാ.ബിബിൻ വരമ്പകത്ത് ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് ജോഷി കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. പൈസക്കരി മേഖലാ പ്രസിഡന്റ് ആന്റണി സേവ്യർ ആമുഖ പ്രഭാഷണവും അതിരൂപത അസോസിയേറ്റ് ഡയറക്ടർ ഫാ.ആൽബിൻ തെങ്ങുംപള്ളിൽ മുഖ്യപ്രഭാഷണവും നടത്തി. മേഖല സെക്രട്ടറി മാനുവൽ കോയിക്കൽ മേഖല വാർഷിക റിപ്പോർട്ടും സിസ്റ്റർ ലിറ്റിൽ തെരേസ് സംഘനിധി ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. പ്രോഗ്രാം മാനേജർ ലിസി ജിജി ,ചന്ദനക്കാംപാറ ഇടവക സഹവികാരി ഫാ.ജിൻസ് ചൊള്ളമ്പുഴ, തോമസ് മാത്യു എന്നിവർ പ്രസംഗിച്ചു. പൈസക്കരി മേഖലയിലെ മികച്ച കർഷകരായി ബേബി ജോർജ് കോലക്കുന്നേൽ, മാണി ചേന്നാട്ട് എന്നിവരെ അതിരൂപത ഡയറക്ടർ ഫാദർ ബിബിൻ വരമ്പകത്ത് പൊന്നാടയണിയിച്ച് ആദരിച്ചു.