ലയൺസ് ക്ളബ്ബ് നേത്രപരിശോധന ക്യാമ്പ്

Wednesday 20 August 2025 8:04 PM IST

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നേത്ര പരിശോധന ക്യാമ്പും ബോധവത്ക്കരണവും നടത്തി. ത്രേസ്യാമ്മ ഐ ഹോസ്പിറ്റലും വെള്ളിക്കോത്ത് യംഗ് മെൻസ് ക്ലബ്ബുമായി ചേർന്ന് നടത്തിയ ക്യാമ്പിൽ 170 ആളുകൾ ക്യാമ്പിൽ പങ്കെടുത്തു.തിമിര രോഗ നിർണയം, ഡയബറ്റിക്ക് റെറ്റിനോപതി നിർണയം തുടങ്ങിയ പരിശോധനകളാണ് പ്രധാനമായും നടത്തിയത്. ക്യാമ്പ് ലയൺസ് ഫസ്റ്റ് ഡിസ്ട്രിക്ട് വൈസ് ഗവർണർ ടൈറ്റസ് തോമസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കണ്ണൻ പാർത്ഥസാരഥി അദ്ധ്യക്ഷത വഹിച്ചു. ഡോ.ത്രേസ്യാമ്മ ജോസ് പരിശോധനയും ബോധവൽക്കരണ ക്ലാസും നടത്തി. ഡോ. എം മനു പ്രിയ, സി ലക്ഷ്മി എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. പ്രസിഡന്റ് പി.പി.കുഞ്ഞികൃഷ്ണൻ നായർ, ഡിസ്ട്രിക്ട് അഡ്വൈസർ കെ.ഗോപി, സോൺ ചെയർമാൻ വി.സജിത്ത്, സെക്രട്ടറി മധുമഠത്തിൽ, വി.വി.രാജേഷ് ശ്യാം പ്രസാദ്, കെ.രാജേഷ് എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.ബാലകൃഷ്ണൻ സ്വാഗതവും പി.രാജീവൻ നന്ദിയും പറഞ്ഞു.