അനു സിതാരയുടെ ജന്മദിനം ഇന്ന്, ഗായത്രിയുടെയും 24ന് ആഘോഷം ഓസ്ട്രേലിയയിൽ
Thursday 21 August 2025 3:10 AM IST
മലയാളത്തിന്റെ പ്രിയ നായികമാരായ അനു സിതാരയും ഗായത്രി സുരേഷും ഇത്തവണത്തെ ജന്മദിനം ഓസ്‌ട്രേലിയയിൽ ആഘോഷിക്കും.ആഗസ്റ്റ് 23 മുതൽ സെപ്തംബർ 7 വരെ നീണ്ടു നില്ക്കുന്ന ആസ്‌ട്രേലിയൻ ടൂർ മെഗാ ഷോയിൽ പങ്കെടുക്കാൻ ഓസ്‌ട്രേലിയയിൽ എത്തി ഇരുവരും . ഇന്നാണ് അനു സിതാരയുടെ ജന്മദിനം. ഗായത്രി സുരേഷിന്റെ ജന്മദിനം ആഗസ്റ്റ് 24നും . ഇരുവരുടെയും ജന്മദിനം ഗംഭീരമായി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് മെഗാഷോയുടെ സംഘാംഗങ്ങൾ. വിവിഡ് എന്റർടെയ്ൻമെന്റ്സ് ഒരുക്കുന്ന ഷോയുടെ ഡയറക്ടർ സുനിൽ പാറയ്ക്കലാണ്. അനുവിനും ഗായത്രിക്കുമൊപ്പം ഗായകരായ അൻവർ സാദത്തും അഭിജിത്ത് കൊല്ലവും സരിഗമപ ഫെയിം ക്രിസ്റ്റ കലയും ഡി ഫോർ ഡാൻസ് ഫെയിം റിനോഷ് സുരേന്ദ്രനും ഷോയിൽ അണിനിരക്കുനുണ്ട്.