ഹരിദാസ് ചിത്രത്തിൽ വീണ്ടും ഷൈൻ ടോം, നായിക ഹന്ന റെജി കോശി
ഡാർവിന്റെ പരിണാമം, രക്ഷാധികാരി ബൈജു ഒപ്പ്, പോക്കിരി സൈമൺ, എന്റെ മെഴുതിരി അത്താഴങ്ങൾ,തീർപ്പ്,കൂമൻ, കൊറോണ പേപ്പേഴ്സ്, ഒരു റൊണാൾഡോ ചിത്രം എന്നി സിനിമകളിലൂടെ ശ്രദ്ധേയായ ഹന്ന റെജി കോശി വീണ്ടും. ഷൈൻ ടോം ചാക്കോയെ നായകനാക്കി ഹരിദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മോഡലും ദന്ത ഡോക്ടറുമായ ഹന്ന റെജി കോശി വീണ്ടുമെത്തന്നത്. പ്രിയദർശൻ സംവിധാനം ചെയ്ത കൊറോണ പേപ്പേഴ്സിലും ഹന്ന യായിരുന്നു ഷൈൻ ടോം ചാക്കോയുടെ നായിക. എൻ.വി.പി പ്രൊഡക്ഷൻസിന്റെ ബാനറിൽ മുഹമ്മദ് ഷാഫി നിർമ്മിക്കുന്ന ഹരിദാസ് ചിത്രം ജനുവരി 1ന് തുടങ്ങും. കോഴിക്കോടും കുട്ടനാടുമാണ് ലൊക്കേഷനുകൾ. കാമറ - എൽബൻ കൃഷ്ണ, കലാസംവിധാനം - സുജിത്ത് രാഘവ്, പ്രൊഡക്ഷൻ കൺട്രോളർ - ഗിരീഷ് അത്തോളി.അതേസമയംഷൈൻടോം ചാക്കോ, വിഷ്‌ണു ഉണ്ണിക്കൃഷ്ണൻ എന്നിവരെ നായകൻമാരാക്കി താനാരാ ആണ് ഹരിദാസിന്റെ സംവിധാനത്തിൽ അവസാനം റിലീസ് ചെയ്ത ചിത്രം. റാഫിയുടെ തിരക്കഥയിൽ എത്തിയ കോമഡി എന്റർടെയ്‌നറിൽ അജുവർഗീസ്, മിന്നു ചാന്ദിനി, സ്നേഹ ബാബു എന്നിവരായിരുന്നു മറ്റു താരങ്ങൾ.