അഖില ഭാരത അയ്യപ്പസേവാ സംഘം ഉപവാസം
മാന്നാർ: ശബരിമല തീർത്ഥാടനത്തിന് കേവലം രണ്ട് മാസം മാത്രം ബാക്കി നിൽക്കെ മുന്നൊരുക്കങ്ങൾ ആരംഭിക്കുവാൻ സർക്കാരോ ദേവസ്വംബോർഡോ നടപടികൾ സ്വീകരിക്കുന്നില്ലായെന്ന് അഖില ഭാരത അയ്യപ്പ സേവാസംഘം ദേശീയ ജനറൽ സെക്രട്ടറി അഡ്വ.ഡി.വിജയകുമാർ ആരോപിച്ചു. അഖില ഭാരത അയ്യപ്പസേവാ സംഘം ചെങ്ങന്നൂർ താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡി.വിജയകുമാർ. താലൂക്ക് യൂണിയൻ പ്രസിഡന്റ് എൻ.സദാശിവൻ നായർ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി ഷാജി വേഴപ്പറമ്പിൽ സ്വാഗതം പറഞ്ഞു. യോഗത്തിൽ മുനിസിപ്പൽ വൈസ് ചെയർമാൻ കെ.ഷിബുരാജൻ, മുനിസിപ്പൽ കൗൺസിലർ ഗോപു പുത്തൻ മഠത്തിൽ, എൻ.ആർ.സി.രാജേഷ്, അഡ്വ.കെ.സന്തോഷ് കുമാർ, ബാബു കല്ലൂത്ര, ഗണേഷ് കുമാർ, സോമൻ പ്ലാപ്പള്ളി, ടി.സി.ഉണ്ണികൃഷ്ണൻ, രാമചന്ദ്ര കൈമൾ, രാജേഷ് മുളക്കുഴ, അംബി തിട്ടമേൽ, മുരളീധരൻ നായർ, ശരണ്യ അരുൺ, കൊച്ചനിയൻ അങ്ങാടിക്കൽ, സന്തോഷ് മാന്നാർ, പ്രവീൺ, റിബു ജോൺ, വേണു ചെറിയനാട്, ഗിരിജിത്ത്, ശ്രീകുമാർ, അരുൺകുമാർ, സുനിൽ തുടങ്ങിയവർ പ്രസംഗിച്ചു.