18ാം ഗണേശോത്സവം; 18 ക്ഷേത്രങ്ങളിൽ പൂജ
പൊൻകുന്നം: പതിനെട്ടാമത് പൊൻകുന്നം ഗണേശോത്സവത്തിന് മുന്നോടിയായി 18 ക്ഷേത്രങ്ങളിൽ സംഘാടകസമിതി ഭാരവാഹികൾ ദർശനവും പ്രത്യേകപൂജയും നടത്തി. മേൽശാന്തിമാരുടെ കാർമ്മികത്വത്തിൽ എല്ലാക്ഷേത്രത്തിലും നോട്ടീസ് പ്രകാശനവും നടത്തി.
ചിറക്കടവ് മഹാദേവ ക്ഷേത്രം, പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്രം, മണക്കാട്ട് ഭദ്രാക്ഷേത്രം, ചെറുവള്ളി ദേവീക്ഷേത്രം, വാഴൂർ വെട്ടിക്കാട്ട് ധർമ്മശാസ്താക്ഷേത്രം, കൊടുങ്ങൂർ ദേവീക്ഷേത്രം, ആനിക്കാട് ശങ്കരനാരായണമൂർത്തി ക്ഷേത്രം, ആനിക്കാട് ദേവീക്ഷേത്രം, ഇളങ്ങുളം ധർമ്മശാസ്താക്ഷേത്രം, പനമറ്റം ഭഗവതിക്ഷേത്രം, തമ്പലക്കാട് മഹാകാളിപാറ ക്ഷേത്രം, തമ്പലക്കാട് മഹാദേവക്ഷേത്രം, കാഞ്ഞിരപ്പള്ളി മധുര മീനാക്ഷിക്ഷേത്രം, കാഞ്ഞിരപ്പള്ളി ഗണപതിയാർ കോവിൽ, എരുമേലി സർവസിദ്ധി വിനായകക്ഷേത്രം, എരുമേലി ധർമ്മശാസ്താക്ഷേത്രം, മുക്കൂട്ടുതറ ശ്രീകൃഷ്ണസ്വാമിക്ഷേത്രം, പൂതക്കുഴി ശ്രീകൃഷ്ണസ്വാമിക്ഷേത്രം എന്നിവിടങ്ങളിലാണ് ചടങ്ങുകൾ നടത്തിയത്. ഈ മാസം 27 മുതൽ 31 വരെയാണ് രാജേന്ദ്ര മൈതാനത്ത് ഗണേശോത്സവം നടക്കുന്നത്.