കാപ്പ ചുമത്തി സെൻട്രൽ ജയിലിലടച്ചു
Thursday 21 August 2025 2:06 AM IST
ചേർത്തല: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമ പ്രകാരം ഒരു വർഷത്തേയ്ക്ക് സെൻട്രൽ ജയിലിൽ അടച്ചു.തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് പുതുവൽ നികർത്ത് അഭിമന്യുവി (23) നെയാണ് ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം തിരുവനന്തപുരം സെൻട്രൽ ജയിലിൽ തടവിലാക്കിയത്.
ചേർത്തല സി.ഐയുടെ റിപ്പോർട്ട് പ്രകാരം ജില്ലാ പൊലീസ് മേധാവിയാണ് നടപടിയ്ക്ക് ശുപാർശ ചെയ്തത്.