അമിത്ഷാ കൊച്ചിയിൽ

Thursday 21 August 2025 1:45 AM IST

കൊച്ചി: രണ്ട് ദിവസത്തെ കേരള സന്ദർശനായി കേന്ദ്ര അഭ്യന്തരവകപ്പു മന്ത്രി അമിത് ഷാ ഇന്നലെ രാത്രി കൊച്ചിയിലെത്തി.

ഇന്ന് രാവിലെ 10ന് പാലാരിവട്ടം റിനൈ ഹോട്ടലിൽ ബി.ജെ.പി സംസ്ഥാന നേതൃയോഗം അദ്ദേഹം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേകർ, സഹപ്രഭാരി അപരാജിത സാരംഗി, സംസ്ഥാന കോർ കമ്മിറ്റി അംഗങ്ങൾ, സംസ്ഥാന ഭാരവാഹികൾ, എൻ.ഡി.എ സംസ്ഥാന കോ- ചെയർമാൻ, മോർച്ച സംസ്ഥാന പ്രസിഡന്റുമാർ, മേഖല പ്രസിഡന്റുമാർ മേഖലാ സംഘടനാ സെക്രട്ടറിമാർ, മേഖല - ജില്ലാ പ്രഭാരിമാർ ജില്ലാ പ്രസിഡന്റുമാർ തുടങ്ങിയവർ നേതൃയോഗത്തിൽ പങ്കെടുക്കും.