ഭവന പുനരുദ്ധാരണ പദ്ധതി
Thursday 21 August 2025 1:40 AM IST
ആലപ്പുഴ: ഫിഷറീസ് വകുപ്പ് ബി.ഐ.എഫ്.എച്ച്.ഡി.എഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന മത്സ്യത്തൊഴിലാളി ഭവനപുനരുദ്ധാരണ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത് (എഫ്.ഐ.എം.എസ്) ഐഡന്റിഫിക്കേഷൻ നമ്പർ ലഭിച്ചിട്ടുള്ളതും ലൈഫ് ഭവന പദ്ധതി മുഖേനയോ, സർക്കാരിന്റെയോ മറ്റേതെങ്കിലും ഭവന പുനരുദ്ധാരണ / പുനർനിർമ്മാണ പദ്ധതി മുഖേനയോ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ആനുകൂല്യം ലഭിക്കാത്തതുമായ മത്സ്യത്തൊഴിലാളികൾക്കും, പെൻഷണർമാർക്കും അപേക്ഷിക്കാം. വീടിന് എട്ട് വർഷത്തെയെങ്കിലും പഴക്കമുണ്ടാകണം. അപേക്ഷ ഫോമിനും കൂടുതൽ വിവരങ്ങൾക്കും ഫോൺ: 0477- 2251103.