വിദ്യാർത്ഥി കർഷകർക്ക് അനുമോദനം
Thursday 21 August 2025 1:53 AM IST
മുഹമ്മ: മികച്ച വിദ്യാർത്ഥി കർഷകർക്കുള്ള പുരസ്കാരം നടിയ മുഹമ്മ എ ബി വിലാസം ഹയർ സെക്കൻഡറി സ്കൂൾ.വിദ്യാർത്ഥികളായ ടി.ബി.അച്യുതനെയും ജെ.അർജുനയും സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. മുഹമ്മ പുരസ്കാരം നേടിയ ടി. ബി. അച്യുതൻ, പത്താം വാർഡ് കാവുങ്കൽ താരേഴത്ത് കർഷക ദമ്പതികളായ ടി.സി.ബൈജുവിന്റെയും വിനീതയുടെയും മകനാണ്. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ മികച്ച വിദ്യാർത്ഥി കർഷകനുള്ള പുരസ്കാരം നേടിയ ജെ അർജുൻ കാവുങ്കൽ കുളങ്ങേഴത്ത് വീട്ടിൽ ജയറാം - വിജിമോൾ ദമ്പതികളുടെ മകനാണ്.