അമ്മത്തൊട്ടിലിൽ വീണ്ടും ആൺകുഞ്ഞ്

Thursday 21 August 2025 1:55 AM IST

ആലപ്പുഴ : സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയായി ആൺകുഞ്ഞെത്തി. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയോട് അനുബന്ധിച്ചുള്ള അമ്മത്തൊട്ടിലിലാണ് ഇന്നലെ പുലർച്ച 5.30ന് കുട്ടിയെ കണ്ടെത്തിയത്. ജൂൺ 6നും അമ്മതൊട്ടിലിലിൽ ഒരു ആൺകുട്ടിയെ ലഭിച്ചിരുന്നു. ഈ വർഷത്തെ മൂന്നാമത്തെ കുട്ടിയാണിത്. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ കുട്ടികളുടെ തീവ്രപരിചരണ വിഭാഗത്തിലാണ് ഇപ്പോൾ കുട്ടിയുളളത്. ദത്തെടുക്കൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കുഞ്ഞുങ്ങളുടെ അവകാശികളുണ്ടെങ്കിൽ ശിശുക്ഷേമസമിതി ഓഫീസുമായി ബന്ധപ്പെടണം. കുട്ടിയുടെ സംരക്ഷണം സംബന്ധിച്ച് ചൈൽഡ് വെൽഫെയർ കമ്മിറ്റി തീരുമാനത്തിന് വിധേയമായി സംസ്ഥാന ശിശുപരിചരണ കേന്ദ്രത്തിലേക്ക് കുഞ്ഞിനെ മാറ്റും.