ഭാര്യയെ വെട്ടിക്കൊന്ന കേസ്: തെളിവെടുപ്പ് നടത്തി
Thursday 21 August 2025 3:30 AM IST
നേമം: കല്ലിയൂരിൽ ഹരിതകർമ്മ സേനാംഗം ബിൻസിയെ (32) മദ്യലഹരിയിൽ വെട്ടിക്കൊന്ന കേസിൽ, റിമാൻഡിലുള്ള ഭർത്താവ് സുനിലിനെ നേമം പൊലീസ് കസ്റ്റഡിയിൽ വാങ്ങി. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കൊലപാതകം.
തെളിവെടുപ്പിനായി കൊല നടന്ന വീട്ടിൽ സുനിലിനെ പൊലീസെത്തിച്ചു. വെട്ടിക്കൊലപ്പെടുത്തിയ രീതിയും,വിവരങ്ങളും സുനിൽ പൊലീസിന് വ്യക്തമായി പറഞ്ഞുകൊടുത്തു.
മദ്യപിച്ച് വീട്ടിലെത്തിയ സുനിൽ, ഫോണിൽ സംസാരിച്ച് കൊണ്ടിരുന്ന ബിൻസിയുമായി വഴക്കിട്ടു.ഒടുവിൽ വെട്ടുകത്തി കൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
സംശയമാണ് കൊലപാതകത്തിന് പിന്നില്ലെന്ന് സുനിൽ നേരത്തെ പൊലീസിനോട് സമ്മതിച്ചിരുന്നു. രണ്ട് ദിവസത്തെ കസ്റ്റഡിക്കുശേഷം പ്രതിയെ വീണ്ടും കോടതിയിൽ ഹാജരാക്കും.എസ്.എച്ച്.ഒ രഗീഷ് കുമാർ,എസ്.ഐ.മാരായ സുബിൻ,ജരീഷ് എന്നിവരാണ് കേസന്വേഷിക്കുന്നത്.